Monday, 31 May 2021
Tuesday, 25 May 2021
Monday, 24 May 2021
Sunday, 23 May 2021
Wednesday, 19 May 2021
Tuesday, 18 May 2021
സവിശേഷതകൾ
താങ്കൾ ഒരു മണ്ണൂരുകാരനാണോ ',,,,
എങ്കിൽ കേൾക്കൂ🎤🎤🎤🎤🎤
മണ്ണൂർ ഗ്രാമത്തിൻ്റെ വിജ്ഞാനദീപമായ
എ.യു.പി എസ് മണ്ണൂരിൻ്റെ
ചില സവിശേഷതകൾ
ശിശുസൗഹൃദ ക്ലാസ് മുറികൾ
അറിവിൻ്റെ വാതായനങ്ങൾ തുറന്നിട്ട് ലൈബ്രറികൾ ,ക്ലാസ് തല വായനാ മൂലകൾ
കളികളിലുടെ സംഖ്യകളെ കൂട്ടുകാരാക്കാൻ വിജ്ഞാനവും മത്സരബുദ്ധിയും വളർത്താനുതകുന്ന
ഗണിത ലാബ്'
പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശാസ്ത്ര ലാബ്
അറബി ,ഉറുദു ,സംസ്കൃതം ഭാഷകളിലും പഠന സൗകര്യം
സബ് ജില്ല, ജില്ലാ കലോത്സവങ്ങളിലെ
മികച്ച നേട്ടങ്ങൾ
LS S പോലുള്ള മത്സര പരീക്ഷകളിലെ വിജയങ്ങൾ
സൗജന്യ പഠനയാത്രകൾ
വിനോദ യാത്രകൾ
മണ്ണൂരിൻ്റെ ഉൽസവമായ
സ്കൂൾ വാർഷികം
ആരോഗ്യ കായിക രംഗത്തെ പോഷണത്തിനായി യോഗ ,ഫുട്ബോൾ പരിശീലനം
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
സർഗശേഷി വികാസത്തിനായി സ്വയം തൊഴിൽ പരിശീലനത്തിനു കൂടി സഹായകരമായ (ചോക്ക് , ചന്ദനത്തിരി, ചവിട്ടി 'പേപ്പർ ബാഗ്. ഒറിഗാമി , പെയിൻ്റിംഗ് , ചിത്രത്തുന്നൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ) ടാലൻ്റ് ലാബ്.
വിശാലമായ IT ലാബ് (പ്രൊജക്ടർ ഉൾപ്പെടെ)
ITപഠനത്തിനും Spoken Englishനും Special പരിശീലനം
ജൈവ വൈവിധ്യ തോട്ടം
കളിച്ചുല്ലസിക്കാൻ ചിൽഡ്രൻസ് പാർക്ക്
കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി
മണ്ണൂരിൻ്റെ എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹനങ്ങൾ
പിന്നെ നാടിൻ്റെ ഓരോ സ്പന്ദനങ്ങളെയും ഏറ്റെടുത്ത് രക്ഷിതാക്കളുടെ കൂടെ നിൽക്കുന്ന മികച്ച മാനേജ്മെൻ്റ്.,,,,
സരവ്വോപരി മുമ്പിലെത്തുന്ന വിദ്യാർത്ഥികൾക്കായി കർമ്മ നിരതയോടെ ഊർജ്ജസ്വലരായ അധ്യാപക കൂട്ടായ്മ
മൂല്യബോധമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുത്തമ തലമുറയെ വാർത്തെടുക്കാൻ നമുക്കൊന്നിക്കാം.
വരൂ ,മണ്ണൂർ എ.യു.പി.എസിലേക്ക്
Monday, 17 May 2021
മണ്ണൂർ സ്കൂളിനെ കുറിച്ച്
സ്കൂളിന്റെ ചരിത്രം
മണ്ണൂർ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയമാണ് എ. യു. പി. എസ്. മണ്ണൂർ. 119 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം 1902 ശ്രീ നാഗേലൻ മാസ്റ്ററാണ് സ്ഥാപിച്ചത്. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് ആണ് ആദ്യം അദ്ധ്യയനം തുടങ്ങിയത് elementary ബോയ്സ് സ്കൂൾ എന്ന പേരിലാണ് വിദ്യാലയം ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് യുപി സ്കൂൾ ആയി മാറി ശ്രീ നാഗേലൻ മാസ്റ്ററുടെ മരണശേഷം 1942 ൽ ശ്രീ കറുപ്പൻ അവർകൾക്ക് വിദ്യാലയം കൈമാറി. വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ നിലവിൽ വന്നു. ശ്രീ പി. കൃഷ്ണൻ നായർ H. M ആയി. 1942 മുതൽ 1970 വരെ ശ്രീ കറുപ്പൻ അവർകളുടെ നേതൃത്വത്തിൽ വിദ്യാലയം മണ്ണൂരിന്റെ സരസ്വതീക്ഷേത്രം ആയിമാറി. 1970 ൽ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി അമ്മാളു അമ്മ മാനേജരായി 1981 ൽ 19 ക്ലാസുകളും ആയിരത്തിൽ താഴെ കുട്ടികളും 26 സ്റ്റാഫ് അംഗങ്ങളുമായി മികച്ച ഒരു വിദ്യാലയമായിത്തീർന്നു . 2001 ൽ ശ്രീമതി അമ്മാളു അമ്മയുടെ മരണശേഷം അവരുടെ മൂത്തപുത്രൻ ശ്രീ ബാലകൃഷ്ണൻ മാനേജറായി.
Admission started 2021-22 ഓൺലൈൻ സ്കൂൾ പ്രവേശന ഫോം 2021-22
പ്രിയ സുഹൃത്തെ,
കാലത്തിൻ്റെ ഒഴുക്കിനൊത്ത്,
അനിവാര്യമായ മാറ്റങ്ങളോടെ .
സേവന പാതയിൽ
നമ്മുടെ വിദ്യാലയം
എ.യു.പി.എസ് മണ്ണൂർ
മഹാമാരികളെയും മറ്റു പ്രതിസന്ധികളെയും അതിജീവിച്ച് വിജയ പ്രതീക്ഷകളോടെ മുന്നേറുകയാണല്ലോ നാം .
അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ നമ്മെ ഏറെ പഠിപ്പിച്ചു.
അതിജീവനത്തിൻ്റെ നേർസാക്ഷ്യങ്ങൾ നാം ധാരാളം അനുഭവിച്ചു.
ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങളും കോട്ടങ്ങളും.
നേട്ടങ്ങളെ കൂടുതൽ പകിട്ടോടെ ഏറ്റെടുത്ത് നമ്മുടെ കുഞ്ഞുങ്ങളെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ നമുക്കൊന്നാകാം.
ഓൺലൈനായും ഓഫ് ലൈനായും മികവുറ്റ അക്കാദമിക നേട്ടങ്ങൾ ഉറപ്പു നൽകിക്കൊണ്ട് സന്തോഷത്തോടെ ടീം എ.യു പി.എസ് മണ്ണൂർ ഇതാ നിങ്ങളോടൊപ്പം...
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
Due to covid 19 admission is through online process
click here to get admission form






