മണ്ണൂരിൻ്റെ വഴികാട്ടിയായി സാമൂഹികപ്രതിബദ്ധത യോടു കൂടി പ്രതീക്ഷയുടെ ഉറവിടമായി നന്മയുടെ പ്രസരണ കേന്ദ്രമായി നാടിൻ്റെ വെളിച്ചമായി നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള നമ്മുടെ മണ്ണൂർ സ്കൂൾ. ഓരോ വർഷവും പുത്തൻ ചിന്തകളും പ്രവർത്തനങ്ങളുമായി വിദ്യാർത്ഥി കേന്ദ്രീകൃത പഠന വിഭവങ്ങളുമായി ജൈത്രയാത്ര തുടരുകയാണ്. പുതിയ അധ്യന വർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന എല്ലാ വിദ്യാർത്ഥികളെയും മണ്ണൂരിൻ്റെ വിളക്കുമാടമായ എ. യു.പി.എസ് മണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നു.
